ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു; ട്രാഫിക് പൊലീസുകാരന് യുവതിയുടെ മര്‍ദ്ദനം; യുവതിയും സുഹൃത്തും അറസ്റ്റില്‍; വീഡിയോ

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, October 25, 2020

മുംബൈ: ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തും പിടിയിലായി. മുംബൈയിലാണ് സംഭവം നടന്നത്. സാധ്വിക രമാകാന്ത് തിവാരി, സുഹൃത്ത് മുഹ്‌സിന്‍ ഷേഖ് എന്നിവരാണ് പിടിയിലായത്.

കല്‍ബാദേവിയിലെ സൂര്‍ത്തി ജംഗ്ഷനില്‍ വെച്ചാണ് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ച ഇരുവരെയും ട്രാഫിക് പൊലീസുകാരനായ ഏക്‌നാഥ് പോര്‍ട്ടെ പിടികൂടിയത്. തുടര്‍ന്ന് ഇരുവരോടും പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രകോപിതയായ യുവതി പൊലീസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലും പ്രചരിച്ചു. പൊലീസുദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ യുവതിയെയും സുഹൃത്തിനെയും അറസ്റ്റു ചെയ്യുകയായിരുന്നു.

×