വേൾഡ് മലയാളി കൗൺസിൽ (ഡബ്ളിയു. എം. സി) ഗ്ലോബൽ ഓൺലൈൻ കലോത്സവം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, September 16, 2020

കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം ആഗോളതലത്തിൽ നടത്തുന്ന കലോത്സവത്തിൻറെ കലാമത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകൻ ശ്രീ. എം. ജി. ശ്രീകുമാർ സൂം മീറ്റിങ്ങിലൂടെ നിർവ്വഹിച്ചു.

സെപ്റ്റംബർ 12 മുതൽ നവംബർ 1 വരെ 48 ദിവസം നീണ്ടു നിൽക്കുന്ന കലാമാമാങ്കം “WMC ONEFEST” ന് തിരുവനന്തപുരത്തെ വേൾഡ് മലയാളി കൗൺസിലിൻറെ ഓഫീസിൽ വച്ച് നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ജോണി കുരുവിള ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ ഡബ്ളിയു. എം. സി കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ശ്രീ. തോമസ് പണിക്കർ, ചെയർമാൻ ശ്രീ. ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി ശ്രീ. അബ്ദുൽ അസീസ് മാട്ടുവയിൽ, വൈസ് ചെയർമാൻ അഡ്വക്കറ്റ്.രാജേഷ് സാഗർ, വൈസ്പ്രെസിഡന്റ് കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, ട്രെഷറർ ജെറൽ ജോസ്, മീഡിയ കൺവീനർ സിബി തോമസ്, ലേഡീസ് വിങ് കൺവീനർ ജോസി കിഷോർ, സെക്രട്ടറിമാരായി ജോർജ് ജോസഫ്, കിച്ചു കെ. അരവിന്ദ്, ജോയിൻറ് ട്രഷറർ ഷിബിൻ ജോസ് മറ്റു മെംബേർസ് എന്നിവർ പങ്കെടുത്തു.

×