യാഹു ഗ്രൂപ്പ്‌സ് പ്രവര്‍ത്തനം നിര്‍ത്തുന്നു; ഡിസംബര്‍ 15 മുതല്‍ സേവനങ്ങള്‍ ലഭ്യമാവില്ല

New Update

വാഷിങ്ടണ്‍: ഒരുകാലത്ത് ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ വിടരാന്‍ കളമൊരുക്കിയ യാഹൂ ഗ്രൂപ്പ്‌സ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ഡിസംബര്‍ 15 മുതല്‍ സേവനങ്ങള്‍ ലഭിക്കില്ലെന്ന് യാഹു ഗ്രൂപ്പ് വ്യക്തമാക്കി.

Advertisment

publive-image

ഡിസംബര്‍ 15ന് ശേഷം ഉപയോക്താക്കള്‍ക്ക് പുതിയ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാനാവില്ല. യാഹു ഗ്രൂപ്പില്‍ നിന്ന് ഇമെയ്‌ലുകള്‍ അയക്കാനോ, സ്വീകരിക്കാനോ സാധിക്കുകയുമില്ല. 2001 ജനുവരിയിലായിരുന്നു യാഹുവിന്റെ വരവ്. ഗൂഗിള്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ യാഹുവിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിരുന്നു.

ഡിസംബര്‍ 15 മുതല്‍ യാഹു ഗ്രൂപ്പ് വെബ്‌സൈറ്റ് തന്നെ നീക്കം ചെയ്യപ്പെടും. എന്നാല്‍ യാഹു ഗ്രൂപ്പ് വഴി അയച്ച ഇമെയ്‌ലുകള്‍ നീക്കം ചെയ്യപ്പെടില്ല. യാഹു ഗ്രൂപ്പുകളെ പണം നല്‍കി ഗൂഗിള്‍ ഗ്രൂപ്പ്‌സ്, ഗ്രൂപ്പ്‌സ്‌ഐഒ പോലുള്ളവയിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് അംഗങ്ങളുടെ ഇമെയില്‍ ഐഡികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. 2017ല്‍ വെറിസോണ്‍ എന്ന കമ്പനി യാഹു ഏറ്റെടുത്തിരുന്നു. എന്നാല്‍ മറ്റ് വാണിജ്യ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ യാഹു ഗ്രൂപ്പിന്റെ ദീര്‍ഘകാല പദ്ധതികളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് വെറൈസണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പറയുന്നത്.

yahoo group yahoo
Advertisment