കൊടിയത്തൂരിൽ യുവാവിനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി 

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, October 29, 2020

കോഴിക്കോട്: കൊടിയത്തൂരിൽ 35 വയസുള്ള യുവാവിനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ കണ്ടങ്ങൽ സ്വദേശി അയ്യപ്പകുന്ന് യൂസഫാണ് മരിച്ചത്. ബന്ധുക്കളുമായി ഏറെക്കാലമായി അകന്ന് കഴിയുന്ന യൂസഫ് ഒറ്റക്കാണ് താമസിച്ചിരുന്നത്. പ്രദേശത്ത് ദുർഗന്ധം ഉണ്ടായ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുപറമ്പില്‍ മൃതദേഹം കണ്ടെത്തിയത്.

×