അര്‍ബുദത്തെ തുരത്താന്‍ തുളസി

ഹെല്‍ത്ത് ഡസ്ക്
Tuesday, April 4, 2017

മുറ്റത്തു നട്ടിരിക്കുന്ന തുളസിയിലൂടെ ലോകത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദത്തെ നമുക്ക് ആട്ടിപായിക്കാം. നമ്മുടെ പുരാണമായ ആയുര്‍വ്വേദ ഗ്രന്ഥങ്ങള്‍ തുളസിയുടെ ഔഷധ ഗുണത്തെപറ്റി പരാമര്‍ശിക്കുന്നുണ്ട്.

തുളസിക്കു അര്‍ബുദത്തിനെതിരെ പോരാടാന്‍ കഴിയുമത്രെ വെസ്‌റ്റേണ്‍ കെന്റകി സര്‍വ്വകലാശാലയില്‍ ഇന്ത്യക്കാരനായ ചന്ദ്രകാന്ത് ഇമാനിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് തുളസിക്കു അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നു തെളിഞ്ഞത്.

തുളസിയിലടങ്ങിയിരിക്കുന്ന രാസ സംയുക്തമായ ഇഗ്നോള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കുമത്രെ. സ്തനാര്‍ബുദത്തിനെതിരെയാണ് ഇഗ്നോള്‍ ഏറെ ഫലപ്രദമാകുക. അന്വേഷണത്തെ തുടര്‍ന്ന് ജനിതമാറ്റം വരുത്തിയ തുളസിയിലൂടെ കൂടുതല്‍ ഇഗ്നോള്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രസംഘം.

×