അല്‍പ്പം ശ്രദ്ധിച്ചാല്‍ മഹാവ്യാധിയായ ക്യാന്‍സറിനെ തടയാം

മിനി സവ്യന്‍
Tuesday, April 4, 2017

ഇന്നത്തെ ജീവിത രീതി അനുസരിച്ച് നമ്മുടെ ശരീരത്തിന് രോഗങ്ങള്‍ ബാധിക്കുവാന്‍ ഏളുപ്പമാണ്. ഇന്നത്തെ തലമുറ ഭക്ഷണത്തില്‍ നിന്നും ഏറ്റവും ഭയക്കുന്നത് ക്യാന്‍സറിനെയാണ്. കാന്‍സര്‍ എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്നതിന്‍റെ യഥാര്‍ത്ഥ കാരണങ്ങളെപ്പറ്റി വൈദ്യശാസ്ത്രത്തിന് പൂര്‍ണമായി ഇന്നേവരെ ഒരു നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.

ഇന്ത്യയിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കണക്കിലെടുത്താൽ അത് ഏകദേശം മുപ്പത് ലക്ഷത്തിലധികം വരും. വെറുതെ ഒരു രസത്തിന് തുടങ്ങുന്ന ശീലങ്ങള്‍ നമ്മുടെ ആരോഗ്യത്തെ മൊത്തത്തില്‍ തകര്‍ക്കുന്നവയായിരിക്കാം. ഉദാഹരണമായി പുകവലിയും പായ്ക്കറ്റില്‍ ലഭിക്കുന്ന ഗുഡ്ക്ക, ലഹരി വസ്തുക്കള്‍, മദ്യം. ആദ്യം തമാശക്ക് തുടങ്ങും.

പിന്നീട് ശീലമാകും.പിന്നീട് ഇത് വളർന്ന് പല രോഗങ്ങൾക്കും കാരണമാകുന്നു.ഇവയുടെ അമിത ഉപയോഗം വായിലെ ക്യാൻസറിന് വരെ കാരണമാകുന്നു.ക്യാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇത് ആർക്ക് എപ്പോൾ വരുമെന്ന് നിശ്ചയിക്കാൻ യാതൊരു സംവിധാനവും ഇത് വരെ കണ്ടെത്തിയിട്ടില്ല.അൽപം ശ്രദ്ധിച്ചാൽ ക്യാൻസറിനെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും.അത്തരം ചില മാർഗ്ഗങ്ങളാണ് ചുവടെക്യാന്‍സറിനെ തടുക്കാന്‍ കഴിയുന്ന ചില അഹാര സാധനങ്ങള്‍ പരിചയപ്പെടാം.

ഭക്ഷ്യ വസ്തുക്കൾ ഫംഗസ് ബാധ വരാതെ സൂക്ഷിക്കുക.

പഞ്ചസാര, ഉപ്പ് എന്നിവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക.

ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക.

കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക.

പച്ചക്കറികളും പഴങ്ങളും നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

സ്ത്രീകള്‍ പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില്‍ മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.

പതിവായി വ്യായാമം ചെയ്യുക.

ചായ, പ്രത്യേകിച്ച് ഗ്രീന്‍ ടീ ക്യാന്‍സര്‍ തടയാന്‍ സഹായികമായ ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.

ട്യൂമറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാനുള്ള ശക്തി കൂണിനുണ്ട്. ഇവ ക്യാന്‍സറിനെതിരെയുള്ള പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്നു.

വലിയൊരുവിഭാഗം ആളുകള്‍ ക്യാന്‍സറിന് ഇരയായി മാറുന്നത് അമിതമായ സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെയാണ്. തുറന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന അളവില്‍ സൂര്യപ്രകാശമേല്‍ക്കേണ്ടി വരുന്നവര്‍ അതിനെതിരെ മുന്‍കരുതലെടുക്കാന്‍ ശ്രദ്ധിക്കുക.

ക്യാന്‍സര്‍ പാരമ്പര്യമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തില്‍ മുന്‍പ് ആര്‍ക്കെങ്കിലും ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അത് മനസിലാക്കി വേണ്ടുന്ന മുന്‍കരുതലുകളെടുക്കണം.

സ്ത്രീകളിലെ സ്തനാര്‍ബുദവും, കരളിലെ ക്യാന്‍സറിനും ഇടയാക്കുന്നതാണ് ഗര്‍ഭനിരോധന ഗുളികകള്‍. അണ്ഡവിസര്‍ജ്ജനത്തെ തടയുന്ന ഈസ്ട്രജന്‍, പ്രൊജെസ്റ്റിന്‍ എന്നിവ അടങ്ങിയ ഈ ഗുളികകള്‍ ആരോഗ്യത്തിന് ദോഷകരമാണ്.

ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് വയറിലെ ക്യാന്‍സറിന് ഇടയാക്കും. ഉപ്പ് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് വഴി ഇതിനുള്ള സാധ്യത കുറയ്ക്കാം.

വെളുത്തുള്ളി

ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം വെളുത്തുള്ളി കോശങ്ങളെ ക്യാന്‍സര്‍ കോശങ്ങളായി മാറുന്നത് തടയും എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ വെളുത്തുള്ളി ഭക്ഷണത്തിലെ സ്ഥിരം സാന്നിധ്യമാക്കുക.

ബീട്ട്റൂട്ട്
ഡാര്‍ക്ക് റെഡ് നിറത്തിലുള്ള ഈ ആഹാരസാധനം, ബീട്ട്റൂട്ടില്‍ അടങ്ങിയിരിക്കുന്ന anthocyanins ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പോലും കഴിയുന്നതാണെന്ന് പറയപ്പെടുന്നു. ഒപ്പം ബീട്ട്റൂട്ടില്‍ അടങ്ങിയിരിക്കുന്ന resveratrol ബ്ലഡ്, ബ്രെയിന്‍ ക്യാന്‍സറിന് എതിരെ മികച്ച പ്രതിരോധം തീര്‍ക്കും എന്നാണ് പറയപ്പെടുന്നത്.

മഞ്ഞള്‍

മഞ്ഞളില്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകമാണ് curcumin, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വ്യാവനവും തടയാന്‍ ഇതിന് കഴിയും എന്ന് വിദഗ്ധര്‍ പറയുന്നു.

ഗ്രീന്‍ ടീ

നിങ്ങളുടെ ശരീരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കി, ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കും

സോയാബീന്‍

സ്തനാര്‍ബുദം തടയുവാന്‍ സോയാ മികച്ച ഒരു പ്രതിരോധമായി കണക്കിലെടുക്കുന്നു.

ക്യാരറ്റ്

ക്യാരറ്റിലെ കരാറ്റിനോയ്ഡ് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എന്നതിന് അപ്പുറം ക്യാന്‍സറിന് എതിരെ മികച്ച പ്രതിരോധവും തീര്‍ക്കും

ക്യാബേജ്

ക്യാബേജിലെ indole-3-carbinol എന്ന ഘടകം സ്തനാര്‍ബുദത്തിന് എതിരെ ശക്തമായ ഒരു പ്രതിരോധമാണ്.

കോളിഫ്ലവര്‍

കോളിഫ്ലവര്‍ ആഹാരത്തിന്‍റെ ഭാഗമാക്കുന്നത് പൊതുവില്‍ പല ക്യാന്‍സറുകള്‍ക്കെതിരെ ഉപകാരപ്രഥമാണ്.

കൂണ്‍ വിഭവങ്ങള്‍

വിറ്റാമിന്‍ ബി, അയേണ്‍ എന്നിവയാല്‍ സമ്പന്നമാണ് കൂണ്‍. അതിനാല്‍ തന്നെ ക്യാന്‍സറിന് സാധ്യതയുണ്ടാക്കുന്ന മുഴകള്‍ തുടങ്ങിയവയെ ഇല്ലാതാക്കുവാന്‍ നല്ലതാണ്.

×