കഴിഞ്ഞ ദിവസം മരണപെട്ട ചേറ്റുവ സ്വദേശി അബ്‌ദുൾ വഹാബിൻ്റെ മൃതദേഹം നാട്ടില്‍ ഖബറടക്കി.

Monday, April 19, 2021

റിയാദ്: കഴിഞ്ഞ ചൊവ്വാഴ്ച്ച ഹൃദയഘാതം മൂലം മരണപ്പെട്ട മുറബ്ബ ലുലു ജീവനകാരനും തൃശൂർ ജില്ലാ ഒ ഐ സി സി മെമ്പറുമായ പരേതരായ മുഹമ്മദ് കോയ അലീമു മകൻ അബുദുൽ വഹാബിൻ്റെ( 43) ഖബറടക്കം ചേറ്റുവ ജുമാ മസ്ജിദിൽ ഇന്നു കാലത്തു നടത്തി.

കഴിഞ്ഞ പത്ത് വർഷത്തോളമായി റിയാദ് ലുലു വിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ നിഷിദ, മറിഹാൻ, നിഷവ ഫാത്തിമ്മ എന്നിവർ മക്കളാണ്. ലൂലു ഗ്രൂപ്പ് മാനേജമെന്റും ഷിഹാബ് കൊട്ടുകാടും ചേർന്ന് നടത്തിയ ശ്ലാഗനീയമായ പ്രവർത്തനങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് തന്നെ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാൻ കഴിഞ്ഞു എന്ന്‌ ഈ പ്രവർത്തന്നങ്ങളുമായി സഹകരിച്ചിരുന്ന ഒഐസിസി ജനറൽ സെക്രട്ടറിയും മരണമടഞ്ഞ അബ്‌ദുൾവഹാബിന്റെ ബന്ധുവും കൂടിയായ നാസ്സർ വലപ്പാട്, അബ്ദുൽ അസ്സീസ്, അബൂബക്കർ എന്നിവർ പറഞ്ഞു.

ഒ ഐ സി സി അംഗമായിരുന്ന അബ്‌ദുൾ വഹാബിൻ്റെ വേർപാടിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, ജനറൽ സെക്രട്ടറി അബ്‌ദുള്ള വല്ലാഞ്ചിറ, തൃശൂർ ജില്ലാ പ്രസിഡൻ്റ് സുരേഷ് ശങ്കർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. നിയമ നടപടികൾ പൂർത്തികരിച് മൃതദേഹം പെട്ടെന്ന് തന്നെ നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ലുലു മനേജ്മൻ്റിനോടും ഷിഹാബ് കൊട്ടുകാടിനോടുമുള്ള നന്ദിയും കടപ്പാടും ജില്ലാ കമ്മിറ്റി പ്രത്യേകം അറിയിച്ചു.

×