രാജേഷിനു ഒരു തൊഴില്‍ ആവശ്യമാണ്

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Monday, December 11, 2017

പത്തനംതിട്ട:ജന്മനാ അന്ധനായ രാജേഷ്‌ ഇന്ന് ഒരു ജോലിക്കായി നെട്ടോട്ടം ഓടുകയാണ് .തരുവല്ല സ്വദേശിയായ അദ്ദേഹം തിരുവല്ല  ,മാര്‍ത്തോമ കോളേജില്‍ നിന്നും ബി .എ .യും ബി.എഡും പസ്സായിട്ടുണ്ട് . സ്വന്തമായി ഒരു ടുടോരിയാല്‍ കോളേജു നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടു .

2010 ല്‍ പ്രസിദ്ധീകരിച്ച എല്‍ .ഡി .സി .ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു എങ്കിലും 100 %അന്ധനായതിനാല്‍ പിന്നീട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയായിരുന്നു .ചില ടെസ്റ്റുകള്‍ എഴുതുന്നതില്‍ പി .എസ് .സി .വിലക്കേര്‍പ്പെടുതിയിട്ടില്ലെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെട്ട ശേഷം യോഗ്യത കല്‍പ്പിക്കുന്നത് ഇത്തരക്കാരോട് കാട്ടുന്ന അനീതിയാണെന്ന് രാജേഷ്‌ പറയുന്നു .ഇപ്പോള്‍ പ്രസിദ്ധീകരിച്ച എച് .എസ് .എ സോഷ്യല്‍ സയന്‍സ് ലിസ്റ്റില്‍ ഉള്പ്പെട്ടിട്ടുണ്ടെങ്കിലും ജോലി കിട്ടുമെന്ന് ഉറപ്പില്ലെന്ന് പറയുമ്പോള്‍ രാജേഷിന്‍റെ കണ്ണുകള്‍ നിറഞ്ഞു .

മറ്റൊരാള്‍ കൈ പിടിച്ചുയര്‍ത്താന്‍ ഇല്ലാതിരുന്നിട്ടും സ്വന്തം പ്രയത്നം കൊണ്ട് ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്ന രാജേഷ്‌ കണ്ണുള്ള നമുക്ക് പ്രചോദനം ആകേണ്ടതാണ് . ഫോണ്‍ :9995357360

×