ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചിലൊരാള്‍ക്ക് വീതം രോഗം ബാധിച്ചിട്ടുണ്ടെന്ന് സിറോ സര്‍വേ. ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നും സര്‍വേ പറയുന്നു. കൊവിഡ് വ്യാപനം വിലയിരുത്താന്‍ എല്ലാ മാസവും സിറോ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ജനസംഖ്യയുടെ 23.48 ശതമാനം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ആറു മാസത്തെ സര്‍വേ കണക്കുകള്‍ പറയുന്നത്. 77 ശതമാനം ജനങ്ങള്‍ രോഗഭീഷണിയിലാണെന്നും ജാഗ്രതയും നിയന്ത്രണവും ശക്തമാക്കണമെന്നുമാണ് നിര്‍ദ്ദേശം.
എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 126323 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3719 പേര്‍ മരിച്ചു. 107650 പേര്‍ രോഗമുക്തി നേടി. 14954 പേര്‍ നിലവില്‍ ചികിത്സയിലാണ്.