കുവൈറ്റില്‍ 845 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; 24 മണിക്കൂറിനുള്ളില്‍ 10 മരണവും; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 24112 ആയി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, May 28, 2020

കുവൈറ്റ് : കുവൈറ്റില്‍ 845 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 10 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 24112 ആയതായും ഇതുവരെ മരിച്ചവരുടെ എണ്ണം 185 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 212 പേര്‍ സ്വദേശികളും 208 പേര്‍ ഇന്ത്യാക്കാരും, 91 പേര്‍ ഈജിപ്തുകാരുമാണ്.

197 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനുള്ളില്‍ 3396 കോവിഡ് 19 ടെസ്റ്റുകളാണ് നടത്തിയത്.

255 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഫര്‍വാനിയയിലും 222 പേര്‍ക്ക് അല്‍ അഹമ്മദിയിലും, 189 പേര്‍ക്ക് ജഹ്‌റയിലും, 96 പേര്‍ക്ക് ഹവല്ലിയിലും 83 പേര്‍ക്ക് കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നുമാണ്.

×