റിയാദ് : കോവിഡ് എന്ന മഹാമാരി മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുവാൻ ടിക്കറ്റിനായി പ്രയാസം അനുഭവിക്കുന്നവർക്കായി തൃശ്ശൂർ നാട്ടുകൂട്ടം 10 ടിക്കറ്റ് നൽകുവാൻ തീരുമാനിച്ചു ഭാരവാഹികളുടെ സൂം മീറ്റിങ്ങിൽ അതിനുവേണ്ട തീരുമാനങ്ങളെടുത്തു അർഹരായവരെ കണ്ടെത്തുന്നതിനായി ഒരു ഉപസമിതിയെ തിരഞ്ഞെടുക്കും.
/sathyam/media/post_attachments/v3XAjx55AQnYZVOVFY4X.jpg)
പ്രയാസമനുഭവിക്കുന്നവർക്ക് വേണ്ട മരുന്നുകളും ഭക്ഷണ സാധനങ്ങളും എത്തിച്ചു കൊടുക്കുന്നതിനും വളരെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ ആണ് നാട്ടുകൂട്ടം ചെയ്തു കൊണ്ടിരിക്കുന്നത് ഗർഭിണികളും അസുഖബാധിതരും ജോലി നഷ്ടപ്പെട്ടവരും ആയ ഒരുപാട് പേർ സൗദിയിൽ പലഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട് അവരെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് മിതമായ നിരക്കിൽ നാട്ടിലെത്തിക്കുന്നതിന് വേണ്ട സാഹചര്യം ഉണ്ടാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു
മീറ്റിംഗിൽ താജു അയാരിൽ അധ്യക്ഷത വഹിച്ചു. വിജോ വിൻസെൻ്റ്, ഷാജി മതിലകം, ടൈസൺ ഇല്ലിക്കൽ, സോണി തരകൻ, ആൻസൺ ആൻറണി, സാദിഖ് അയ്യാരിൽ, അഭിഷേക്, ശരത്, ജിയോ ലൂയിസ്, റഫീക്ക് വടക്കാഞ്ചേരി, സഫീർ പാച്ചു, ജോയ് പോൾ, ഷാനവാസ്, ഹമീദ് കണിച്ചാട്ടിൽ എന്നിവർ സംസാരിച്ചു അഡ്വക്കേറ്റ്. ഇസ്മായിൽ സ്വാഗതവും ഡോക്ടർ. വർഗ്ഗീസ് നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us