കോഡ്പാക് ഓണാഘോഷം 'പോന്നോണപുലരി 2025' ഒക്ടോബർ 03 വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ മംഗഫ് അൽ നജത് സ്കൂളിൽ വച്ച് നടത്തുന്നു

New Update
_03A3928 (1)
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ഓണാഘോഷം 'പോന്നോണപുലരി 2025' ഒക്ടോബർ 03 വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ മംഗഫ് അൽ നജത് സ്കൂളിൽ വച്ച് നടത്തുന്നു. മുഖ്യ അഥിതിയായി ശ്രീ.മുഹമ്മദ്‌ അലി  വി പി,എംഡി മെഡക്‌സ് മെഡിക്കൽ കെയർ. 
Advertisment
ഒന്നാം വാർഷികത്തിൽ ഉദ്ഘാടനം ചെയ്ത കനിവ്  വിദ്യാഭ്യാസത്തിന് ഒരു കൈത്താങ്ങ് ഒൻപത് വർഷമായി ചെയ്തുകൊണ്ടിരിക്കുന്നു. കനിവ് 2025 കൂടുതൽ കുട്ടികൾക്ക് വിദ്യാഭാസ സഹായം എത്തിക്കാനാണ് പദ്ധതി. കുവൈറ്റിലും നാട്ടിലും നിരവധി ചികിത്സാസഹായങ്ങൾ , കുവൈറ്റിൽ വന്ന് ജോലിയും, വിസയും ഇല്ലാതെ നാട്ടിൽ പോകാൻ സാധിക്കാത്തവർക്ക്  ടിക്കറ്റ് നൽകി സഹായം ചെയ്യാൻ സംഘടനയ്ക്ക് സാധിച്ചു. 
പോന്നോണപുലരി 2025  പോഗ്രാമിന്‌ പ്രശസ്ത ഇന്ത്യൻ പിന്നണി ഗായിക ആൻഡ് കമ്പോസർ ശ്രീ ഇന്ദുലേഖ വാര്യർ രുടെ കൂടെ കുവൈറ്റിലെ ഫേമസ് ഗായകരും അണിചേരുന്ന  ലൈവ് മ്യൂസിക്, സിനിമാതാരം ബിനു അടിമാലി യുടെ കോമഡി സ്കിറ്റ്, നാടൻ പാട്ടും, സംഘടന വനിതാ വേദി അണിയിച്ചൊരുക്കുന്ന പാട്ടുകൾ, ഡാൻസ്, തിരുവാതിര കൂടാതെ കുവൈറ്റിലെ പ്രമുഖ ഡാൻസ് സ്കൂളുകൾ അണിയിച്ചൊരുക്കുന്ന നൃത്താവിഷ്കാരവും അരങ്ങിലെത്തുന്നുമെന്ന് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ പ്രോഗ്രാമിലേക്ക് എല്ലാ നല്ലവരായ ആളുകളെയും സ്വാഗതം ചെയ്യുന്നു. 
നിജിൻ ബേബി (പ്രസിഡന്റ്),ജിത്തു തോമസ് (ജനറൽ സെക്രട്ടറി), സുബിൻ ജോർജ് (ട്രഷറർ ), സുമേഷ് ടി എസ്  (പ്രോഗ്രാം കൺവീനർ), അനൂപ് സോമൻ ( രക്ഷാധികാരി), സോണൽ ബിനു  (വനിതാ ചെയർപേഴ്സൺ),  തുടങ്ങിയവരും  എക്സിക്യൂട്ടീവ് അംഗങ്ങളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Advertisment