/sathyam/media/media_files/2025/10/15/111-2025-10-15-17-49-31.jpg)
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈനിൽ എത്തുന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രവാസി സമൂഹത്തോട് നേരിട്ട് മാപ്പ് പറയണമെന്ന് ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്തു വർഷമായി ഭരണത്തിൽ ഇരുന്നിട്ടും പ്രവാസികൾക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ലെന്ന് എവൈസി ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു.
തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം, അത് പോലെ പ്രായമായ പ്രവാസികൾക്ക് സ്പെഷ്യൽ പെൻഷൻ, പ്രവാസികൾക്കായി ജോബ് പോർട്ടൽ, ചിലവ് കുറഞ്ഞ കേരള പബ്ലിക് സ്കൂൾ, വാടക കുറഞ്ഞ താമസ സൗകര്യം തുടങ്ങിയ നിരവധി വാഗ്ദാനങ്ങൾ ആയിരുന്നു മുഖ്യമന്ത്രി നൽകിയത്.
പ്രവാസികൾക്ക് നൽകിയ ഒരു വാഗ്ദാനം പോലും നൽകാതെ പ്രവാസികളെ വഞ്ചിച്ച സർക്കാരാണ് ഇടതു പക്ഷ സർക്കാർ എന്നും അത് കൊണ്ട് തന്നെ മുഖ്യമന്ത്രി യുടെ സന്ദർശനവുമായി സഹകരിക്കില്ലെന്നും പരിപാടി ബഹിഷ്കരിക്കുമെന്നും ഐ വൈ സി ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ അറിയിച്ചു.
അദ്ദേഹത്തെ കൂടാതെ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം, വൈസ് പ്രസിഡന്റ്മാരായ ജിതിൻ പരിയാരം അബിയോൺ അഗസ്റ്റിൻ ജനറൽ സെക്രട്ടറിമാരായ റംഷാദ് അയിലക്കാട്, ഫാസിൽ വട്ടോളി, നിധീഷ് ചന്ദ്രൻ തുടങ്ങിയവർ തുടങ്ങിയവരും പരിപാടി ബഹിഷ്കരിക്കുമെന്ന് പത്രകുറിപ്പിൽ അറിയിച്ചു..!