"ഭ്ര​മ​യു​ഗ'​ത്തി​ലെ "കൊ​ടു​മ​ൺ പോ​റ്റി'​യാ​യി വെള്ളിത്തിരയിൽ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത മ​മ്മൂ​ട്ടി മി​ക​ച്ച ന​ട​ൻ, ഫെ​മി​നി​ച്ചി ഫാ​ത്തി​മ​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ മി​ക​ച്ച ന​ടിയായി ഷം​ല ഹം​സ​യും; മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് മി​ക​ച്ച ചി​ത്രം, മി​ക​ച്ച സം​വി​ധാ​യ​ക​ൻ ചി​ദം​ബ​രം

author-image
ഫിലിം ഡസ്ക്
New Update
bramayugam feminichi fathima

"ഭ്ര​മ​യു​ഗ'​ത്തി​ലെ "കൊ​ടു​മ​ൺ പോ​റ്റി'​യാ​യി വെള്ളിത്തിരയിൽ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത മ​മ്മൂ​ട്ടിക്ക് മി​ക​ച്ച ന​ട​നുള്ള പുരസ്കാരം. ഫെ​മി​നി​ച്ചി ഫാ​ത്തി​മ​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ മി​ക​ച്ച ന​ടി​യു​ടെ പു​ര​സ്കാ​രം ഷം​ല ഹം​സ​യും സ്വ​ന്ത​മാ​ക്കി. ടൊ​വി​നോ തോ​മ​സ് (എ​ആ​ര്‍​എം), ആ​സി​ഫ് അ​ലി (കി​ഷ്കി​ന്ധാ കാ​ണ്ഡം) എ​ന്നി​വ​ർ​ക്കാ​ണ് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം. മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് ആ​ണ് മി​ക​ച്ച ചി​ത്രം. മി​ക​ച്ച സം​വി​ധാ​യ​ക​ൻ ചി​ദം​ബ​രം (മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്). പ്രേ​മ​ലു-​ആ​ണ് ജ​ന​പ്രി​യ ചി​ത്രം.

Advertisment

പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശം അ​ഭി​ന​യം- ജ്യോ​തി​ര്‍​മ​യി (ബൊ​ഗെ​യ്ന്‍​വി​ല്ല), ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ന്‍ (പാ​ര​ഡൈ​സ്). ര​ണ്ടാ​മ​ത്തെ ചി​ത്രം ഫെ​മി​നി​ച്ചി ഫാ​ത്തി​മ (ഫാ​സി​ല്‍ മു​ഹ​മ്മ​ദ് സം​വി​ധാ​നം). സ്വ​ഭാ​വ ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​ര്‍ (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്), സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ (ഭ്ര​മ​യു​ഗം).  സ്വ​ഭാ​വ​ന​ടി ലി​ജോ​മോ​ള്‍ ജോ​സ് (ന​ട​ന്ന സം​ഭ​വം). ക​ഥാ​കൃ​ത്ത് പ്ര​സ​ന്ന വി​ത്ത​നാ​ഗെ (പാ​ര​ഡൈ​സ്).  ഛായാ​ഗ്ര​ഹ​ണം ഷൈ​ജു ഖാ​ലി​ദ് (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്). തി​ര​ക്ക​ഥ ചി​ദം​ബ​രം (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്), ലാ​ജോ ജോ​സ്, അ​മ​ല്‍ നീ​ര​ദ് (ബൊ​ഗെ​യ്ന്‍​വി​ല്ല). 

Screenshot 2025-11-03 165233

സം​ഗീ​ത സം​വി​ധാ​നം സു​ഷി​ന്‍ ശ്യാം (​മ​റ​വി​ക​ളേ, ഭൂ​ലോ​കം സൃ​ഷ്ടി​ച്ച- ബൊ​ഗെ​യ്ന്‍​വി​ല്ല). പ​ശ്ചാ​ത്ത​ല സം​ഗീ​തം ക്രി​സ്റ്റോ സേ​വ്യ​ര്‍ (ഭ്ര​മ​യു​ഗം). ഗാ​യ​ക​ന്‍ കെ.​എ​സ് ഹ​രി​ശ​ങ്ക​ര്‍ (കി​ളി​യേ, എ​ആ​ര്‍​എം). ഗാ​യി​ക സെ​ബാ ടോ​മി (ആ​രോ​രും കേ​റി​ടാ​ത്തൊ​രു, ചി​ത്രം: അം​അ). എ​ഡി​റ്റിം​ഗ്  സൂ​ര​ജ് ഇ ​എ​സ് (കി​ഷ്കി​ന്ധാ​കാ​ണ്ഡം). ക​ലാ​സം​വി​ധാ​നം അ​ജ​യ​ന്‍ ചാ​ലി​ശേരി (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്). ഗാ​ന​ര​ച​ന വേ​ട​ന്‍ (കു​ത​ന്ത്രം, വി​യ​ര്‍​പ്പ് തു​ന്നി​യി​ട്ട- മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്).
 
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് 55ാം സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.  തെന്നിന്ത്യൻ താരം പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.  

bramayugam-1200x630.jpg.webp

അ​വാ​ര്‍​ഡ് നി​ര്‍​ണ​യ​ത്തി​നാ​യി 128 ചി​ത്ര​ങ്ങ​ളാ​ണ് ജൂ​റി​യു​ടെ മു​ന്പി​ലെ​ത്തി​യ​ത്. ഇ​തി​ൽ 35 എ​ണ്ണ​മാ​ണ് അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​ത്തി​ന്‍റെ അ​വ​സാ​ന റൗ​ണ്ടി​ൽ ആ​സി​ഫ് അ​ലി​യും ടൊ​വി​നോ തോ​മ​സും എ​ത്തി​യി​രു​ന്നു.  കി​ഷ്‌​കി​ന്ധാ​കാ​ണ്ഡം, ലെ​വ​ല്‍ ക്രോ​സ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ  വ്യ​ത്യ​സ്ത​മാ​യ പ്ര​ക​ട​ന​മാ​ണ് ആ​സി​ഫി​നെ ഫൈ​ന​ൽ റൗ​ണ്ടി​ലെ​ത്തി​ച്ച​ത്. മൂ​ന്നു ത​ല​മു​റ​യു​ടെ വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വെ​ള്ളി​ത്തി​ര​യി​ൽ മാ​റാ​ടി​യ ടൊ​വി​നോ തോ​മ​സ് , മ​ഞ്ഞു​മ്മ​ൽ ബോ​യ്സി​ലെ സൗ​ബി​ൻ ഷാ​ഹി​ർ തു​ട​ങ്ങി​യ​വ​രും മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​ത്തി​ന്‍റെ അ​ന്തി​മ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.  ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, ജ്യോ​തി​ർ​മ​യി, ഷം​ല ഹം​സ തു​ട​ങ്ങി​യ​വ​രും മി​ക​ച്ച ന​ടി​മാ​രു​ടെ പ​രി​ഗ​ണ​ന​പ്പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. \

feminichi fathima11

‌ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തെ സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ളി​ലും അ​വ​സാ​ന റൗ​ണ്ടി​ലും മ​മ്മൂ​ട്ടി എ​ത്തി​യി​രു​ന്നു.  "കാ​ത​ൽ' എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​മാ​ണ് മ​മ്മൂ​ട്ടി​യെ ഫൈ​ന​ൽ റൗ​ണ്ടി​ൽ എ​ത്തി​ച്ച​ത്. തൊ​ട്ടു​മു​ന്പ​ത്തെ, 53-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ല്‍ മി​ക​ച്ച ന​ട​നു​ള്ള അം​ഗീ​കാ​രം മ​മ്മൂ​ട്ടി​ക്കാ​യി​രു​ന്നു. "ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്ക'​ത്തി​ലെ പ്ര​ക​ട​ന​മാ​ണ് മ​മ്മൂ​ട്ടി​ക്കു പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. "ന്നാ ​താ​ൻ കേ​സ് കൊ​ട്'​എ​ന്ന ജ​ന​പ്രി​യ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് 
കു​ഞ്ചാ​ക്കോ ബോ​ബ​നും മ​മ്മൂ​ട്ടി​യ്‌​ക്കൊ​പ്പം അ​വ​സാ​ന റൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ചാ​ക്കോ​ച്ച​ന് സ്പെ​ഷ്യ​ൽ ജൂ​റി പു​ര​സ്‌​കാ​ര​മാ​ണു ല​ഭി​ച്ച​ത്.

Advertisment