നിറം 2025 ന്റെ ആദ്യ ടിക്കറ്റ് ഔദ്യോഗികമായി പ്രകാശനം ചെയ്തു

New Update
c1d3356b-9ac1-423f-b771-1930cb12fc59

ബഹ്‌റൈൻ : ഡിസംബർ 15ന് ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ കുഞ്ചാക്കോ ബോബനടക്കമുള്ള മലയാള സിനിമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഹാപ്പി ഹാൻഡ്‌സ് പബ്ലിസിറ്റി & അഡ്വർടൈസിംഗ് WLL ,ഡിസംബർ  15ന് ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിക്കുന്ന സംഗീത  സാംസ്കാരിക പരിപാടിയായ  നിറം 2025 ന്റെ ആദ്യ ടിക്കറ്റ് ഔദ്യോഗികമായി പ്രകാശനം ചെയ്തു.

Advertisment

സൽമാനിയയിലെ കെ സിറ്റി ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രമുഖ മാധ്യമ പ്രവർത്തകൻ പി. ഉണ്ണികൃഷ്ണൻ,ബഹ്‌റൈൻ ആംസ്റ്റർ ഡയറക്ടറും ,ദേ പുട്ട് റസ്റ്റോറന്റ് സിഇഒയുമായ  പാർവതി മായയ്ക്ക്  ആദ്യ ടിക്കറ്റ് കൈമാറിയാണ്  പ്രകാശന കർമ്മം നിർവഹിച്ചത് . പരിപാടിയിൽ ആദ്യ ടിക്കറ്റ് വിൽപ്പന പി. വി. രാധാകൃഷ്ണ പിള്ള , യുണൈറ്റഡ് ടവർ റിയൽ എസ്റ്റേറ്റ് ജനറൽ മാനേജർ ഹരീഷ് നായറിന് നൽകി നിർവഹിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ  ജനാർദ്ദനൻ നമ്പ്യാർക്ക് നൽകി കൊണ്ട് രണ്ടാമത്തെ ടിക്കറ്റിന്റെ വിൽപ്പനയും നിർവഹിച്ചു.   

ജനറൽ കൺവീനർ  സുനിൽ എസ്. പിള്ള, നിറം 2025 ന്റെ സാംസ്കാരിക പ്രാധാന്യം ചടങ്ങിൽ വിശദമാക്കി.  നിർമ്മാതാവ് ബൈജു കെ. എസിന്റെ സാന്നിധ്യത്തിൽ, ഇവന്റ് ഡയറക്ടർ  മുരളീധരൻ  പള്ളിയത്ത്, പരിപാടിയുടെ വിശദാംശങ്ങളും ചടങ്ങിൽ വിവരിച്ചു.മറ്റു കമ്മിറ്റി മെമ്പർമാരായ ബ്ലെസൺ തെൻമല, മനോജ് നായർ, സന്തോഷ് ബാബു, ബിജു ജോർജ്,  സുനിൽ പിള്ള, മോനി ഒടികണ്ടത്തിൽ, തുടങ്ങിയവർ എല്ലാ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. 

പ്രിയംവദ അവതാരകയായ ചടങ്ങിൽ ബഹ്റൈനിലെ  മാധ്യമ പ്രതിനിധികൾ, സാംസ്കാരിക വ്യക്തികൾ, സമൂഹ നേതാക്കൾ, മറ്റ്  അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.ക്രൗൺ പ്ലാസ ഹോട്ടലിൽ ഡിസംബർ 15 വൈകുന്നേരം 7 മണി മുതൽ നടക്കുന്ന നിറം 2025 എന്ന പരിപാടിയിൽ പ്രശസ്ത മലയാള സിനിമാ താരം കുഞ്ചാക്കോ ബോബൻ,  ലൈവ് ഓർക്കസ്ട്രയുമായി ഗായകൻ പത്മശ്രീ എം.ജി. ശ്രീകുമാർ നയിക്കുന്ന ഗാനമേള, കേരളത്തിലെ കോമഡി സെൻസേഷനും ചലച്ചിത്ര നടനുമായ രമേശ് പിഷാരടി, ഗായകരായ ശിഖ & റഹ്മാൻ, സെലിബ്രിറ്റി അവതാരക ജുവൽ മേരി എന്നിവർ പങ്കെടുക്കും.

ബഹ്റൈനിൽ നിന്നും മറ്റു ജിസിസി  രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 1,600-ലധികം പേർ  പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന നിറം  2025,  ഈ വർഷത്തെ ഏറ്റവും വലിയ  സാംസ്കാരിക പരിപാടികളിൽ ഒന്നായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

Advertisment