"ഹർഷം 2026" പത്തനംതിട്ട ഫെസ്റ്റ്- പായസ മൽസരം സംഘടിപ്പിക്കുന്നു

New Update
harsham payasam

മനാമ:  ഒ ഐ സി സി ബഹ്റൈൻ  പത്തനംതിട്ട ജില്ലാ കമ്മിറ്റി  ഫെബ്രുവരി 6 തീയതി ബഹ്റൈൻ കേരളീയ സമാജത്തിൽ  നടത്തുന്ന പത്തനംതിട്ട ഫെസ്റ്റ് "ഹർഷം 2026" ൻ്റെ ഭാഗമായി ഒ ഐ സി സി  പത്തനംതിട്ട  ജില്ലാ കമ്മിറ്റി വനിതാ വിംഗ് നടത്തുന്ന പായസ മൽസരം  ജനുവരി 9 തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 3 മണി മുതൽ സൽമാനിയായിൽ ഉള്ള സിംസ് ഹാളിൽ വെച്ച് ( സീറോ മലബാർ സോസൈറ്റി) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

Advertisment

വിജയികൾക്കുള്ള സമ്മാനങ്ങൾ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഫെബ്രുവരി 6 ന്  നടക്കുന്ന പത്തനംതിട്ട ഫെസ്റ്റ് " ഹർഷം 2026" ൻ്റെ സമാപന സമ്മേളനത്തിൽ വെച്ച് നൽകും .കൂടൂതൽ വിവരങ്ങൾക്ക്  ശോഭ സജി( ജില്ലാ സെക്രട്ടറി )  39038609 , സിജി തോമസ്സ് (ജില്ലാ  അസ്സി :ട്രഷറർ )38219351 ,അജി . പി . ജോയ്  391562 83 ( ഇവൻ്റ് കോർഡിനേറ്റർ) എന്നിവരുമായി ബന്ധപ്പെടുക.

Advertisment