118 പ്രവാസികളെ പിരിച്ചുവിടാന്‍ കുവൈറ്റ് ജല, വൈദ്യുത മന്ത്രാലയത്തിന്റെ നീക്കം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, December 3, 2020

കുവൈറ്റ് സിറ്റി: 118 പ്രവാസികളുടെ സേവനം അവസാനിപ്പിക്കാന്‍ കുവൈറ്റ് ജല, വൈദ്യുത മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സിവില്‍ സര്‍വീസ് ബ്യൂറോയുടെ സ്വദേശിവത്കരണ നയത്തിന് അനുസൃതമായാണ് മന്ത്രാലയം പ്രവാസികളെ പിരിച്ചുവിടുന്നത്.

30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ 59 ജീവനക്കാരെ മന്ത്രാലയം നേരത്തെ പിരിച്ചുവിട്ടിരുന്നു. 2020-2021 സാമ്പത്തിക വര്‍ഷത്തിലേക്ക് ജോലി ചെയ്യുന്ന 626 പ്രവാസികളുടെ കരാറുകള്‍ മരവിപ്പിക്കാന്‍ നേരത്തെ സിവില്‍ സര്‍വീസ് ബ്യൂറോ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 130 പേര്‍ ജല, വൈദ്യുത മന്ത്രാലയത്തിലെ ജീവനക്കാരാണ്.

×