കോഴിക്കോട് പുഴയിൽ കാണാതായ പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തി

author-image
Charlie
Updated On
New Update

publive-image

കോഴിക്കോട് ചെക്യാട് ഉമ്മത്തൂർ പുഴയിൽ കാണാതായ 13 കാരൻ മിസ്ഹബിന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽ പെട്ട സ്ഥലത്ത് നിന്ന് മൂന്നു കിലോമീറ്റർ അകലെ പെരിങ്ങത്തൂർ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എൻഡിആർഎഫ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment

ഇന്ന് രാവിലെ കൊച്ചിയിൽ നിന്നെത്തിയ അഞ്ചംഗ നേവി സംഘം നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ പെരിങ്ങത്തൂർ പുഴയിൽ മിസ് ഹബിന്റെ മൃതദേഹം കണ്ടെത്തിയത്.

ആറ് വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച വൈകീട്ട് ചെക്യാട് ഉമ്മത്തൂർ പുഴയില്‍ കുളിക്കാനിറങ്ങിയത്. അടി ഒഴുക്ക് ശക്തമായതോടെ ബാക്കി ഉള്ളവർ കരയിൽ കയറി. മിസ്ഹബും മുഹമ്മദും ഒഴുക്കില്‍പ്പെടുകയായിരുന്നു. മുഹമ്മദിനെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫയർ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രണ്ട് ദിവസം തിരച്ചിൽ നടത്തിയിട്ടും മിസ്ഹബിനെ കണ്ടെത്താനായില്ല. തുടർന്നാണ് നേവിയുടെ സഹായം തേടിയത്.

Advertisment