New Update
Advertisment
വെഞ്ഞാറമൂട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. പരമേശ്വരം ഇടവംപറമ്പ് കൃഷ്ണാംബുജത്തില്‍ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകള്‍ കൃഷ്ണപ്രിയ(15)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയല്‍ വാസികള്‍ കതക് പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.