മാര്‍ച്ച് 16 മുതല്‍ ഇതുവരെ കുവൈറ്റ് വിട്ടത് ഒന്നര ലക്ഷത്തിലധികം പ്രവാസികള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, July 10, 2020

കുവൈറ്റ് സിറ്റി: മാര്‍ച്ച് 16 മുതല്‍ ജൂലൈ ഒമ്പത് വരെ കുവൈറ്റ് വിട്ടത് 158031 പ്രവാസികളാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് നിന്ന് പുറപ്പെടുന്ന പ്രവാസികളുടെ എണ്ണം 15 ലക്ഷമായി ഉയരാമെന്ന് പ്രാദേശിക പത്രമായ ‘അല്‍ റായ്’ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് വ്യാപനം മൂലമുണ്ടായ തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സ്വദേശിവത്കരണവുമാണ് ഇത്രയധികം പ്രവാസികള്‍ നാടു വിടാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

116 ദിവസങ്ങള്‍ക്കുള്ളില്‍ 993 വിമാനങ്ങളിലായാണ് 158031 പ്രവാസികള്‍ കുവൈറ്റ് വിട്ടത്. രാജ്യം വിട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും ഈജിപ്തുകാരുമാണെന്നും പ്രാദേശിക പത്രം വ്യക്തമാക്കുന്നു.

×