New Update
/sathyam/media/post_attachments/x2pSayFKms5IVyypTnCw.jpg)
ഷിംല: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 16 പേര്‍ മരിച്ചു. രാവിലെ 8.30 ഓടെ സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന് സമീപമുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണര്‍ അശുതോഷ് ഗാര്‍ഗ് പറഞ്ഞു.
Advertisment
ജില്ലാ അധികൃതരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അപകടം നടക്കുമ്ബോള്‍ ബസില്‍ 40 ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. ബസ് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us