കുവൈറ്റ് :കുവൈറ്റില്‍ നിന്നും യുഎസ് വിസയ്ക്ക് അപേക്ഷിച്ചിരിക്കുന്നത് 163000 സ്വദേശികളെന്ന് റിപ്പോര്‍ട്ട്. ടൂറിസത്തിനും പഠനത്തിനും ബിസിനസിനും ചികിത്സയ്ക്കുമായി കുവൈറ്റികളുടെ ഇഷ്ടരാജ്യമായി അമേരിക്ക മാറിക്കഴിഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കുവൈറ്റില്‍ നിന്നും 163000 സ്വദേശികളാണ് യുഎസ് വിസയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഫോര്‍ വിസ സര്‍വീസസ് എഡ്വര്‍ഡ് ജെ റാമോദോവ്‌സ്‌കി കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
കുവൈറ്റ് പൗരന്മാരെ പഠനത്തിനും ബിസിനസ്സിനും മറ്റ് ഏത് ആവശ്യങ്ങള്‍ക്കുമായി അമേരിക്ക സന്ദര്‍ശിക്കാന്‍ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
യുഎസ് ടൂറിസ്റ്റ് അല്ലെങ്കില്‍ വിദ്യാര്‍ത്ഥി അല്ലെങ്കില്‍ മെഡിക്കല്‍ വിസ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍് ആപ്ലിക്കേഷനുകള്‍ സമര്പ്പിക്കാനും നിര്‍ദ്ദേശങ്ങള്‍ പിന്തുടരാനും തങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റിനെ സന്ദര്‍ശിച്ചാല്‍ മതിയെന്നും അദ്ദേഹം വിശദീകരിച്ചു.