കുവൈറ്റില്‍ 27000ത്തോളം ആരോഗ്യ പ്രവര്‍ത്തകരെ താമസിപ്പിക്കാന്‍ 18 സ്‌കൂളുകള്‍ ആരോഗ്യമന്ത്രാലയത്തിന് കൈമാറി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, April 7, 2020

കുവൈറ്റ് : കുവൈറ്റില്‍ 27000ത്തോളം ആരോഗ്യ പ്രവര്‍ത്തകരെ താമസിപ്പിക്കാന്‍ 18 സ്‌കൂളുകള്‍ ആരോഗ്യമന്ത്രാലയത്തിന് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ മേഖലകളില്‍ നിന്നുമുള്ള 18ഓളം സ്‌കൂളുകളാണ് ആരോഗ്യമന്ത്രാലയത്തിന് കൈമാറിയത്.

രാജ്യത്തെ എല്ലാ ഗവര്‍ണറേറ്ററുകളില്‍ നിന്നുമുള്ള വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള 27000 ജീവനക്കാര്‍ക്കു വേണ്ടിയാണ് സ്‌കൂളുകള്‍ വിട്ടുനല്‍കിയത്.

×