പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതോടെ വീട്ടുകാര്‍ അടുത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു; കൊല്ലത്ത് പത്തൊമ്പതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

author-image
Charlie
New Update

publive-image

Advertisment

കൊല്ലം ; കൊല്ലത്ത് 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ജന്നത്തിനെ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു. പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതോടെ വീട്ടുകാര്‍ അടുത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു.

ബന്ധുക്കളെത്തി ജനല്‍ ചില്ലുകള്‍ പൊട്ടിച്ചപ്പോഴാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് കടയ്ക്കല്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ജന്നത്തിന്റെ ഫോണ്‍ വിവരങ്ങളും പരിശോധിച്ചുവരികയാണ്. രണ്ട് മാസം മുന്‍പാണ് റാസിഫ് വിദേശത്തേക്ക് പോയത്.

Advertisment