കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത് 2.333 മില്യന്‍ പ്രവാസികളെന്ന് റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, August 22, 2019

കുവൈറ്റ് : കുവൈറ്റിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നത് 2.333 മില്യന്‍ പ്രവാസികളെന്ന് റിപ്പോര്‍ട്ട് . 2018 ഡിസംബര്‍ വരെയുള്ള കണക്കുകളാണ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ പൊതുമേഖലയില്‍ 459218 പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു .

രാജ്യത്തെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ 70945 പേര്‍ അറബികളാണ് . ഇവരില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളിലാണ് ജോലി ചെയ്യുന്നത്.

സ്വകാര്യമേഖലയിലെ തൊഴിലാളികളില്‍ 25 ശതമാനവും അറബ് പൗരന്മാണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ മൂന്നിലൊരു ശതമാനം പേരും നിര്‍മ്മാണമേഖലയിലാണ് ജോലി ചെയ്യുന്നത്.

പൊതു മേഖലയില്‍ ജോലിചെയ്യുന്ന ഏഷ്യാക്കാരുടെ എണ്ണം 40775 ഉം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഏഷ്യാക്കാരുടെ എണ്ണം 614863 ഉം ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പൊതുമേഖലയില്‍ 535 ആഫ്രിക്കന്‍ വംശജരും സ്വകാര്യമേഖലയില്‍ 34413 പേരും ജോലി ചെയ്യുന്നു.

×