അബുദാബിയിൽ വാഹനത്തിന് തീ പിടിച്ച് രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ വെന്തുമരിച്ചു

ഗള്‍ഫ് ഡസ്ക്
Wednesday, November 13, 2019

അബുദാബി : അബുദാബിയിലെ മറീന പ്രദേശത്ത്‌ വാഹനത്തിന് തീ പിടിച്ച് രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ വെന്തുമരിച്ചു .ഒന്നര വയസ്സും മൂന്ന് വയസുമുള്ള കുട്ടികളാണ് മരിച്ചത്.

മാതാപിതാക്കൾ ഇവരെ ഫോർവീൽ ഡ്രൈവ് വാഹനത്തിലിരുത്തി പുറത്തു പോയപ്പോഴായിരുന്നു അപകടം. കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

×