2021 ഡാകാര്‍ റാലിയില്‍ കിരീടം നേടി ഹോണ്ടയും കെവിന്‍ ബെനവിഡസും

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, January 15, 2021

കൊച്ചി: സൗദ്യ അറേബ്യയില്‍ നടന്ന 2021 ഡാകാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടി മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം. അവസാന ഘട്ടത്തിലെ മിന്നും പ്രകടനമാണ് ഹോണ്ട ടീമിന് വിജയം സമ്മാനിച്ചത്.

ഓഫ് റോഡിലെ കഠിനമായ പന്ത്രണ്ട് ഘട്ടങ്ങള്‍ക്ക് ശേഷം ഹോണ്ടയുടെ കെവിന്‍ ബെനവിഡെസ് ഒന്നാമനായപ്പോള്‍ മുന്‍ചാമ്പ്യനും സഹതാരവുമായ റിക്കി ബ്രാബെക് രണ്ടാം സ്ഥാനത്തെത്തി.

202 കി.മീ ദൈര്‍ഘ്യം നിറഞ്ഞതായിരുന്നു പ്രത്യേക ഘട്ടങ്ങള്‍. 2021 ഡാകാറിലുടനീളം ആധിപത്യം പുലര്‍ത്തിയ ഹോണ്ടയുടെ ചരിത്ര വിജയത്തോടൊപ്പം, മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്റെ അര്‍ജന്റീനന്‍ താരമായ കെവിന്‍ ബെനവിഡെസിന്റെ പ്രഥമ ഡാകാര്‍ കിരീടമാണിത്. 12 ദിവസം നീണ്ട റാലിയില്‍ ഹോണ്ടയുടെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടം കൂടിയാണിത്.

×