കുവൈറ്റില്‍ 12 വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 29645 കാന്‍സര്‍ കേസുകള്‍ ; 15332 പേരും പ്രവാസികള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, November 8, 2019

കുവൈറ്റ് : കുവൈറ്റില്‍ 2006നും 2018നും ഇടയിലുള്ള 12 വര്‍ഷത്തിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 29645 കാന്‍സര്‍ കേസുകളെന്ന് വെളിപ്പെടുത്തല്‍ . ആരോഗ്യമന്ത്രാലയം പുറത്തു വിട്ട ഏറ്റവും പുതിയ സ്ഥിതി വിവര കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കാന്‍സര്‍രോഗം സ്ഥിരീകരിച്ചവരില്‍ 14313 പേര്‍ സ്വദേശികളും 15332 പേര്‍ പ്രവാസികളുമാണെന്നാണ് റിപ്പോര്‍ട്ട്. രോഗബാധിതരായ സ്വദേശികളില്‍ 6060 പേര്‍ പുരുഷന്‍മാരും 8253 പേര്‍ സ്ത്രീകളുമാണ് . രോഗം ബാധിച്ച പ്രവാസികളില്‍ 7861 പേര്‍ പുരുഷന്മാരും 7471 പേര്‍ സ്ത്രീകളുമാണ് .

×