കുട്ടിയോടൊപ്പം ഭിക്ഷാടനം; കുവൈറ്റില്‍ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, July 10, 2020

കുവൈറ്റ് സിറ്റി: കുട്ടിയോടൊപ്പം ഭിക്ഷാടനം നടത്തിയ അറബ് വംശജരായ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റു ചെയ്തു. കാപിറ്റലിലാണ് സംഭവം നടന്നത്.

ഭിക്ഷാടനം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുകയായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു പുരുഷനും പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.കുവൈറ്റില്‍ ഭിക്ഷാടനം നടത്തുന്നത് നിയമവിരുദ്ധമാണ്.

×