അനധികൃത പാരാഗ്ലൈഡിംഗ് നടത്തിയാല്‍ കുവൈറ്റില്‍ കനത്ത ശിക്ഷ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 9, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അനധികൃതമായി പാരാഗ്ലൈഡിംഗ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പൊതു സുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സുവാബി മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാരെ അറസ്റ്റു ചെയ്യാനും ഗ്ലൈഡറുകള്‍ കണ്ടുകെട്ടാനും കാമ്പയിന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റിന്റെ പൊതുസുരക്ഷയെ മുന്‍നിര്‍ത്തി എല്ലാവര്‍ക്കും നിയമം ബാധകമാണെന്നും ആര്‍ക്കും ഇളവുകള്‍ നല്‍കില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നാല് പാരാഗ്ലൈഡറുകള്‍ സുരക്ഷാ അധികൃതര്‍ കണ്ടുകെട്ടി.

×