കുവൈറ്റില്‍ 30 വാക്സിനേഷൻ കേന്ദ്രങ്ങളിലെ പ്രവൃത്തി സമയം ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, June 11, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ ഭാഗങ്ങളിലുള്ള 30 വാക്സിനേഷൻ കേന്ദ്രങ്ങളിലെ പ്രവൃത്തി സമയം ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ ആയിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമികാരോഗ്യ സംരക്ഷണ കേന്ദ്ര വകുപ്പ് ഡയറക്ടർ ഡോ. ദിനാ അൽ ധാബീബ് പറഞ്ഞു.

രണ്ടാം ഡോസ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ രണ്ടു ലക്ഷം പേര്‍ക്ക് നല്‍കുന്നതിനുള്ള കാമ്പയിന്റെ ഭാഗമായി ആരോഗ്യ, നഴ്സിംഗ്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ പേരുകളുള്ള പട്ടികകള്‍ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്ന് അവർ ഒരു പത്രക്കുറിപ്പിൽ വിശദീകരിച്ചു.

ജനങ്ങള്‍ക്ക് ലഭിക്കുന്ന ടെസ്റ്റ് മെസേജില്‍ പറയുന്ന തീയതികളിലും സ്ഥലങ്ങളിലുമാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

×