വർഷത്തിൽ 300 ദിവസവും ഉറക്കം; 20 മുതൽ 25 ദിവസം വരെ തുടർച്ചയായി ഉറങ്ങും. വീട്ടുകാർക്ക് അസുഖം അറിയാവുന്നതുകൊണ്ടു തന്നെ ഈ ഉറക്കത്തിനിടയിൽ ഭക്ഷണം നൽകുകയും കുളിപ്പിക്കുകയും മറ്റ് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിപ്പിക്കുകയും ചെയ്യും, അപൂർവ്വ രോഗം ബാധിച്ച് രാജസ്ഥാൻ സ്വദേശി

New Update

publive-image

നഗൗർ: വർഷത്തിൽ 300 ദിവസവും ഉറക്കം. കുംഭകർണന്റെ ഡ്യൂപ്പ് എന്നൊക്കെ പരിഹസിക്കാൻ വരട്ടെ. ആക്‌സിസ് ഹൈപ്പർ സോംമ്‌നിയ എന്നറിയപ്പെടുന്ന അപൂർവ്വ വൈകല്യമാണ് ഈ അവസ്ഥയ്ക്ക് കാരണം. രാജസ്ഥാനിലെ നഗൗറിൽ നിന്നുളള പുർഖരം എന്ന 42 കാരനാണ് അപൂർവ്വ രോഗം പിടിപെട്ടിരിക്കുന്നത്.

Advertisment
20 മുതൽ 25 ദിവസം വരെ തുടർച്ചയായി ഉറങ്ങും. വീട്ടുകാർക്ക് അസുഖം അറിയാവുന്നതുകൊണ്ടു
തന്നെ ഈ ഉറക്കത്തിനിടയിൽ ഭക്ഷണം നൽകുകയും കുളിപ്പിക്കുകയും മറ്റ് പ്രാഥമിക കൃത്യങ്ങൾ
നിർവ്വഹിപ്പിക്കുകയും ചെയ്യും. 23 വർഷം മുൻപാണ് പുർഖരത്തിന് ഈ രോഗം പിടിപെട്ടത്.

നാട്ടിൽ സ്വന്തമായി ഒരു കടയുണ്ടെങ്കിലും മാസത്തിൽ അഞ്ച് ദിവസം മാത്രമേ പുർഖരത്തിന് തന്റെ അസുഖം കാരണം കട തുറക്കാൻ കഴിയുന്നുളളൂ. ഉറക്കത്തിലേക്ക് വീണുകഴിഞ്ഞാൽ ഇയാളെ എഴുന്നേൽപിക്കുക അസാദ്ധ്യമാണ്. ജോലിക്കിടയിൽ പോലും പെട്ടന്ന് ഉറക്കത്തിലായിപ്പോകും.

രോഗബാധയുടെ ആദ്യ നാളുകളിൽ വീട്ടുകാർ പുർഖരത്തിനെ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. ദിവസവും 15 മണിക്കൂർ വരെ ഉറങ്ങുന്നതായിരുന്നു തുടക്കം. പിന്നീട് മണിക്കൂറുകളുടെ ദൈർഘ്യം കൂടി വന്നു. അത് പിന്നെ ദിവസങ്ങളോളമായി.

ക്രമാതീതമായ ഉറക്കം തന്റെ ശരീരം തടിവെക്കുന്നതിന് പോലും കാരണമായെന്ന് പുർഖരം പറയുന്നു. ഒരു നാൾ പുർഖരന്റെ രോഗം മാറി സാധാരണ ജീവിതം നയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭാര്യ ലിച്മി ദേവിയും അമ്മ കൻവാരി ദേവിയും.

life style
Advertisment