ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
കണ്ണൂർ:കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി.
Advertisment
കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ കരിയാട് സ്വദേശി സലീഖിന്റെ സ്രവ പരിശോധനാ ഫലമാണ് നിലവിൽ പോസിറ്റീവായിരിക്കുന്നത്. ഇക്കഴിഞ്ഞ പതിമൂന്നാം തിയതിയാണ് സലീഖ് മരിച്ചത്.
മെയ് അവസാനം അഹമ്മദാബാദിൽ നിന്നെത്തിയ സലീഖ് നിരീക്ഷണത്തിൽ തുടരുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിക്കുന്നത്.
നിരീക്ഷണ കാലാവധി കഴിഞ്ഞ രോഗലക്ഷണം ഉണ്ടായിട്ടും ആരോഗ്യ വിഭാഗത്തെ അറിയിക്കാതെ അടുത്ത ബന്ധുവഴി ഒരു സ്വകാര്യ ഹോമിയോ ഡോക്ടറുടെ അടുക്കൽ ചികിത്സ തേടിയെന്ന് റിപ്പോർട്ടുണ്ട്.