ദമാമിലെ തര്‍ഹീലില്‍നിന്ന് 42 പേരെ ജാമ്യത്തില്‍ വിട്ടു. 33 ഇന്ത്യക്കാ രേയും 9 അഫ്ഗാന്‍ സ്വദേശികളേയുമാണ് വിട്ടയച്ചത്

New Update

ദമാം- സൗദിയില്‍ കോവിഡ് 19 കൊറോണ വൈറസ്‌  വ്യാപനം തടയുന്നതിനുള്ള സുരക്ഷാ പദ്ധതി കളുടെ ഭാഗമായി ദമാമിലെ തര്‍ഹീലില്‍നിന്ന് 42 പേരെ ജാമ്യത്തില്‍ വിട്ടു. 33 ഇന്ത്യക്കാ രേയും 9 അഫ്ഗാന്‍ സ്വദേശികളേയുമാണ് വിട്ടയച്ചത്. സുഡാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങ ളിലെ തടവു കാരേയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വരും ദിവസങ്ങളില്‍ മറ്റു രാജ്യ ങ്ങളിലുള്ള വരേയും അതാത്് എംബസികളുമായി ബന്ധപ്പെട്ട് വിട്ടയക്കും.പുറത്ത് താമസ സൗകര്യമുള്ള വരെയാണ് പ്രധാനമായും ജാമ്യം നല്‍കി അയക്കുന്നത്.

Advertisment

publive-image

ഇന്ത്യന്‍ തടവുകാരെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ ജാമ്യത്തിലാണ് വിട്ടയച്ചത്. നിലവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരായ 30 ലധികം ആളുകളാണ് നാസിന്റെ താമസ സ്ഥലത്തുള്ളത്.കോറോണക്കാലം അവസാനിക്കുമ്പോള്‍ ഇവരെ തിരികെ എത്തിച്ച് നാട്ടിലയക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന കരാറിലാണ് ജാമ്യം നല്‍കിയതെന്ന് നാസ് വക്കം പറഞ്ഞു. തനിക്ക് കഴിയുന്നവരെയൊക്കെ തന്റെ താമസസ്ഥലത്ത് ഇടം കൊടുത്തതായും നാസ് പറഞ്ഞു.

നവോദയ സാംസ്‌കാരിക വേദി തുഖ്ബ സനയ്യ യുനിറ്റിന്റെ സഹായത്താലാണ് ആളുകളെ താമസ സ്ഥലത്ത് എത്തിച്ചത്. ഇനിയും അമ്പതിലധികം ആളുകള്‍ നാടു കടത്തല്‍ കേന്ദ്രത്തിലുണ്ടന്ന് പറയുന്നു.

Advertisment