'ഹിന്ദിന്‍റെ ഇതിഹാസം' : മെർച്ച് ടി ഷർട്ടിന്‍റെ അന്താരാഷ്‌ട്ര ലോഞ്ചിങ്ങ് നിര്‍വഹിച്ചു

New Update

publive-image

ദുബൈ: ജൈഹൂന്‍റെ 'ഹിന്ദിന്‍റെ ഇതിഹാസം' എന്ന പുസ്തകത്തിൻറെ ഔദ്യോഗിക മെർച്ച് ടി ഷർട്ടിന്‍റെ അന്താരാഷ്‌ട്ര ലോഞ്ചിങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

Advertisment

മലയാളം, അറബിക്, ഉറുദു, ഇംഗ്ലീഷ്, അറബി മലയാളം എന്നിവയുൾപ്പെടെ 5 ഭാഷകളിൽ കാലിഗ്രാഫിക് വിവരണങ്ങളോടെ സമകാലിക ഡൂഡിൽ പാറ്റേണിലാണ് പുസ്തക കവർ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ചേരമാൻ പള്ളി, കുഞ്ഞാലി മരക്കാർ, പൊന്നാനി, മമ്പുറം, ടിപ്പു സുൽത്താൻ, വാഗൺ ദുരന്തം, വള്ളത്തോൾ, വാസ്കോഡഗാമ തുടങ്ങിയ പുസ്തകത്തിലെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങൾ. ഷിയാസ് അഹ്മദാണ് പുസ്തകത്തിന്റെ കവർ രൂപകൽപന ചെയ്തിട്ടുള്ളത്. കേരളത്തിന്റെ ആധുനിക മുസ്‌ലിം സ്വത്വത്തെ രൂപപ്പെടുത്തിയ മുസ്‌ലിം വ്യക്തിത്വങ്ങൾ, പ്രദേശങ്ങൾ, പോരാട്ടങ്ങൾ എന്നിവയാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ദുബായിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ എഴുത്തുകാരൻ മുജീബ് ജൈഹൂൻ, ഗൾഫ് സത്യധാര പബ്ലിഷർ ഷിഹാസ് സുൽത്താൻ എന്നിവർ പങ്കെടുത്തു.

Dubai news
Advertisment