കുവൈറ്റില്‍ വ്യാജ എഞ്ചീനിയറിംഗ് സര്‍ട്ടിഫിക്കറ്റുകളുമായി പിടികൂടിയ ആറ് പ്രവാസികളെ പ്രോസിക്യൂഷന് കൈമാറി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, November 13, 2019

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ എഞ്ചീനിയറിംഗ് സര്‍ട്ടിഫിക്കറ്റുകളുമായി പിടികൂടിയ ആറ് പ്രവാസികളെ പ്രോസിക്യൂഷന് കൈമാറി .

എഞ്ചീനയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയിലാണ് ആറ് പ്രവാസി എഞ്ചീനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

അഞ്ച് ഇന്ത്യാക്കാരെയും ഒരു സിറിയക്കാരനെയുമാണ് സംഭവത്തില്‍ പ്രോസിക്യൂഷന് കൈമാറിയത്. രാജ്യത്തെ ഓയില്‍ മേഖലയില്‍ ഇവര്‍ ജോലി ചെയ്തു വരികയായിരുന്നു.

 

×