ലോകകപ്പ് ജോലിക്കിടെ മരിച്ചത് അഞ്ഞൂറോളം തൊഴിലാളികള്‍

New Update

publive-image

ദോഹ: ലോകകപ്പ് വേദികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണത്തിനിടെ ഖത്തറില്‍ മരണപ്പെട്ടത് 400 മുതല്‍ 500 വരെ തൊഴിലാളികളാണെന്ന് ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി. ഒരു അഭിമുഖത്തിലാണ് തവാദി ഇക്കാര്യമറിയിച്ചത്. എന്നാല്‍, മരണപ്പെട്ടവരുടെ കണക്ക് കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

2014 മുതല്‍ 2021 വരെയുള്ള കണക്കാണിത്. ഹൃദയാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവകൊണ്ടാണ് കൂടുതല്‍ മരണം സംഭവിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. സ്റ്റേഡിയം നിര്‍മാണത്തിനുപുറമേ മെട്രോ പാതകള്‍, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയെല്ലാം നിര്‍മിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ തൊഴിലാളികളെയാണ് ഖത്തറിലേക്ക് എത്തിച്ചിരുന്നത്. ഇതില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്ന വിമര്‍ശനമുണ്ടായി. എന്നാല്‍, ഖത്തര്‍ ഭരണകൂടം ഇതെല്ലാം നിഷേധിച്ചിരുന്നു.

Advertisment