സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി

New Update

publive-image

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറാന്‍ ബിജെപി 2 ലക്ഷം രൂപ നല്‍കിയെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദര. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 2 ലക്ഷം രൂപയാണെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. പണം ലഭിച്ചത് നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ തലേദിവസമായിരുന്നു.

Advertisment

മഞ്ചേശ്വരത്ത് ബിസ്എപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയ കെ സുന്ദര പിന്നീട് പിന്‍വിലിക്കുകയായിരുന്നു. ലഭിച്ച പണം അമ്മയുടെ കൈവശം ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

BSP Candidate bjp k sundara
Advertisment