റൂബിക്‌സ് ക്യൂബ് കൊണ്ട് ചിത്രം വരയ്ക്കുന്ന മിടുക്കന്‍;ഇതിനോടകം വരച്ചത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കം നിരവധിപ്പേരെ

സത്യം ഡെസ്ക്
Saturday, June 5, 2021

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണിലാണ് നാം. നിരവധിപ്പേരാണ് ലോക്ക്ഡൗണ്‍ സമയത്തെ വീട്ടിലിരിപ്പും ക്രീയാത്മകമാക്കുന്നത്. അത്തരത്തിലുള്ള ഒരു മിടുക്കനാണ് അദ്വൈത്. റൂബിക്‌സ് ക്യൂബ് ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങള്‍ ഒരുക്കിയാണ് ഈ മിടുക്കന്‍ ശ്രദ്ധ നേടുന്നത്. ഈ സമയം ക്രിയാത്മകമാക്കി വിനിയോഗിക്കാം എന്ന വലിയ സന്ദേശമാണ് ഈ ബാലന്‍ നമുക്ക് നല്‍കുന്നത്.

തൃശ്ശൂര്‍ സ്വദേശിയാണ് അദ്വൈത്. ചലച്ചിത്രതാരം രജനികാന്ത് അടക്കം നിരവധിപ്പേര്‍ ഈ ബാലനെ അഭിനന്ദിച്ചുകൊണ്ട് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗണ്‍ സമയത്തെ വിരസത അകറ്റുകയാണ് അദ്വൈത് ഈ വേറിട്ട ചിത്രരചനയിലൂടെ. കൊച്ചി ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ് അദ്വൈത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, രജനികാന്ത്, ഐഎം വിജയന്‍ തുടങ്ങി നിരവധിപ്പേരുടെ മനോഹരമായ പോട്രൈറ്റുകള്‍ അദ്വൈത് റൂബിക്‌സ് ക്യൂബില്‍ തയാറാക്കിയിട്ടുണ്ട്. മുന്നൂറ് ക്യൂബുകള്‍ ഉപയോഗിച്ചാണ് രജനികാന്തിന്റെ ചിത്രം ഒരുക്കിയത്. നേരത്തെ ഈ ക്രിയേറ്റിവിറ്റി അദ്വൈത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഓഡിയോ സന്ദേശത്തിലൂടെയാണ് രജനികാന്ത് അഭിനന്ദിച്ചത്.

×