എന്റെ ജീവിതം തീരുമാനിക്കേണ്ടത് ക്യാന്‍സറല്ല; സൊനാലി ബിന്ദ്ര

author-image
ഫിലിം ഡസ്ക്
New Update

അര്‍ബുദരോഗത്തെ പൊരുതി തോല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് താരം സൊനാലി ബിന്ദ്ര. ഈ അവസരത്തില്‍ ക്യാന്‍സര്‍ ചികിത്സാ സമയത്തെ ചിത്രവും ഏറ്റവും പുതിയ ചിത്രം ചേര്‍ത്തുവച്ചുകൊണ്ട് പ്രചോദനം പകരുന്ന കുറിപ്പ് സൊനാലി പങ്കുവച്ചിട്ടുണ്ട്.

Advertisment

‘സമയം എങ്ങനെയാണ് കടന്നു പോവുന്നത്… ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ഞാന്‍ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു. പ്രധാനമേറിയത് ഇതൊന്നുമല്ല, അര്‍ബുധരോഗം ഒരിക്കലും തന്റെ ജീവിതം എങ്ങിനെയാകണമെന്ന് തീരുമാനിക്കരുതെന്ന എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു. നിങ്ങളുടെ ലോകം എങ്ങിനെയാകണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആ യാത്ര നിങ്ങളുടെ കൈകളിലാണ്”, സൊനാലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

sonali bindra Cancer
Advertisment