Advertisment

പൂര്‍ണ്ണ ഇലക്ട്രിക് ix മോഡല്‍ ഈ വര്‍ഷം വിപണിയിലെത്തിക്കുമെന്ന് ബിഎംഡബ്ല്യൂ

author-image
സത്യം ഡെസ്ക്
New Update
publive-image
Advertisment
പരുക്കൻ എക്സ്റ്റീരിയർ ലുക്ക്സും ആഢംബര ഇന്റീരിയറും നൽകുന്ന സ്‌പോർട്‌സ് ആക്റ്റിവിറ്റി വെഹിക്കിൾ (SAV) ആശയം ബി‌എം‌ഡബ്ല്യു iX ഏറ്റെടുക്കുന്നു.പൂർണ്ണമായും ഇലക്ട്രിക് മൊബിലിറ്റിക്കായി തുടക്കത്തിൽ തന്നെ ആവിഷ്കരിച്ച മോഡലിന് X-ഡ്രൈവ് 50, X-ഡ്രൈവ് 40 എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ടാകും.

ഇതിൽ iX X-ഡ്രൈവ് 50 മോഡലിൽ 385 kW/ 523 bhp കരുത്തും, iX X-ഡ്രൈവ് 40 മോഡലിൽ 240 kW / 326 bhp കരുത്തും പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഇവയിലുണ്ടാകും.ബി‌എം‌ഡബ്ല്യു iX X-ഡ്രൈവ് 40 -ൽ, torque 630 Nm വരെയും ബി‌എം‌ഡബ്ല്യു iX X-ഡ്രൈവ് 50 -ക്ക് ഇത് 765 Nm വരേയും സൃഷ്ടിക്കും. X-ഡ്രൈവ് 40 വേരിയന്റ് 6.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലെത്തുമ്പോൾ, X-ഡ്രൈവ് 50 മോഡൽ ഇതേ വേഗത 4.6 സെക്കൻഡിനുള്ളിൽ കൈവരിക്കും.

ഏറ്റവും പുതിയ ബാറ്ററി സെൽ സാങ്കേതികവിദ്യയുമായി ജോടിയാക്കിയ ഡ്രൈവ് ടെക് iX X-ഡ്രൈവ് 50 വേരിയന്റിൽ 630 കിലോമീറ്ററും iX X-ഡ്രൈവ് 40 -ൽ ഏകദേശം 425 കിലോമീറ്ററും ഡ്രൈവിംഗ് ശ്രേണി നൽകും. ഈ ശ്രേണിയിലെ സ്റ്റാൻഡേർഡ് ചാസിയിൽ ഇരട്ട-വിസ്ബോൺ ഫ്രണ്ട് ആക്‌സിൽ, അഞ്ച്-ലിങ്ക് റിയർ ആക്‌സിൽ, ലിഫ്റ്റ് റിലേറ്റഡ് ഡാംപറുകൾ, സെർവോട്രോണിക് ഫംഗ്ഷനോടുകൂടിയ ഒരു ഇലക്ട്രിക് സ്റ്റിയറിംഗ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നു.
CAR auto bmw
Advertisment