അമിതവണ്ണം കൊണ്ട്‌ പൊറുതിമുട്ടുന്നവരാണോ നിങ്ങള്‍??? എങ്കില്‍ ഈ ബനാന കോക്കനട്ട് ഇഡ്ഡലി കഴിക്കൂ...പരിഹാരം ഇതിലുണ്ട്‌

New Update

publive-image

കേരളീയരുടെ പ്രഭാത ഭക്ഷണത്തില്‍ വലിയ സ്ഥാനമാണ് ഇഡ്ഡലിക്കുള്ളത്. എന്നാല്‍ സാധാരണ ഉണ്ടാക്കുന്ന ഇഡ്ഡലിയില്‍ നിന്നും മാറി ബനാന കോക്കനട്ട് ഇഡ്ഡലി തയ്യാറാക്കിയാലോ.. ഇതിന് നിങ്ങളുടെ അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ കഴിയും.. വളരെ എളുപ്പത്തില്‍തന്നെ ഇത് തയ്യാറാക്കാം.

Advertisment
ആവശ്യമുള്ള സാധനങ്ങള്‍

അരി - അരക്കപ്പ്,  ഉഴുന്ന് - രണ്ട് കപ്പ്,  ശര്‍ക്കര - നാല് ടേബിള്‍ സ്പൂണ്‍,  ഉപ്പ് - പാകത്തിന്,  ഏലക്ക പൊടി - ഒരു നുള്ള്, പഴം നല്ലതുപോലെ പഴുത്തത് - അരക്കഷ്ണം, തേങ്ങ ചിരകിയത് - കാല്‍ക്കപ്പ് ,തേങ്ങാപ്പാല്‍ - ഒരു കപ്പ്,  ശര്‍ക്കര പൊടിച്ചത് - രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് ശര്‍ക്കര ചിരകിയതും പഴം അരിഞ്ഞതും തേങ്ങാപ്പാലും തേങ്ങയും ഉപ്പും ഏലക്കപ്പൊടിയും എല്ലാം ചേര്‍ത്ത് ഒന്നു കൂടി നല്ലതുപോലെ അരച്ചെടുക്കുക. ശേഷം തേങ്ങാപ്പാല്‍ കൂടി മിക്‌സ് ചെയ്ത് ഈ കൂട്ട് അഞ്ച് മണിക്കൂര്‍ വെക്കുക. അതിന് ശേഷം അഞ്ച് മണിക്കൂര്‍ കഴിഞ്ഞ് ഇഡ്ഡലി തട്ടില്‍ നല്ലതുപോലെ വേവിച്ചെടുക്കുക. നല്ല സ്വാദിഷ്ഠമായ ബനാന കോക്കനട്ട് ഇഡ്ഡലി തയ്യാര്‍. ഇത് കുട്ടികള്‍ക്ക് എല്ലാം നല്ല ആരോഗ്യവും കരുത്തും നല്‍കുന്നതാണ്. ദിവസവും കൊടുക്കുന്നത് പോലും എന്തുകൊണ്ടും മികച്ചതാണ്.

health tips over weight idli banana coconut idli food Health
Advertisment