തല 180 ഡിഗ്രിയില്‍ തിരിച്ച് യുവാവ്, വീഡിയോ വൈറല്‍

സത്യം ഡെസ്ക്
Tuesday, June 8, 2021

തല തിരിയുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാധാരണ മനുഷ്യന് 90 ഡിഗ്രി വരെ ഇരുവശത്തേക്കും കഴുത്ത് ചരിക്കാമെന്നിരിക്കെ 180 ഡിഗ്രി വരെ ഒരു യുവാവ് തന്റെ കഴുത്ത് തിരിക്കുന്ന വീഡിയോ കണ്ടാല്‍ അതിശയിക്കുകയല്ലാതെ എന്തു ചെയ്യും. ടിക്‌ടോക്കില്‍ @ഷിയാബട്ട്00 ആണ് ഈ തലതിരിയന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടി ട്രിക് ആണ്, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ചെയ്യുക എന്ന തലവാചകവും വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നു.

വീഡിയോയിലെ യുവാവ് ഒരു തവണ 180 ഡിഗ്രിയില്‍ മെല്ലെ തല തിരിച്ച് പിടിച്ച ശേഷം എതിര്‍ ദിശയില്‍ കൂടുതല്‍ വേഗത്തില്‍ തിരിച്ച് നേരെയാക്കുന്നതും കാണാം. പ്രൊഫണലുകളോ സൂപ്പര്‍ പ്രൊഫഷണലുകളോ ചെയ്ത വീഡിയോ ആണിതെന്നും അനുകരിക്കരുതെന്നുമുള്ള മുന്നറിയിപ്പ് ടിക്‌ടോക് തന്നെ വീഡിയോയ്ക്ക് നല്‍കി കഴിഞ്ഞു. ഏതായാലും കാണികളെ വിസ്മയിപ്പിക്കുന്ന വീഡിയോ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതിനോടകം തന്നെ മൂന്ന് ദശലക്ഷം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു.

×