ഫഹദ് ഫാസില്‍ ചിത്രം 'മാലിക്ക് ' ഒടിടിയില്‍ റിലീസ് ചെയ്യാന്‍ സാധ്യത

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മഹേഷ് നാരായണന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാലിക്ക് ഒ.ടി.ടിയില്‍ റിലീസ് ചെയ്‌തേക്കും. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണ് മാലിക്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കോവിഡ് ഭീഷണിയെ തുടര്‍ന്ന് ചിത്രം ഒ.ടി.ടി റിലീസ് ആയി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ചിത്രം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചതോടെ ഫഹദ് ആരാധകര്‍ സന്തോഷത്തിലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഒടിടി സജീവമായി വരുന്നു. ആമസോണ്‍ പ്രൈം വിഡിയോയില്‍ ‘ മാലിക്ക് ‘ എത്തും എന്നും അറിയുന്നു.നിമിഷ സജയന്‍ ആണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

nimisha sajayan fahad fazil malayalam movie malik
Advertisment