Advertisment

ഓര്‍മ്മയുണ്ടോ ആ ബാബാ കാ ധാബാ...തങ്ങളുടെ സ്വപ്‌നമായ ഹോട്ടലില്‍ നിന്നും കൊവിഡ് വീണ്ടും കാന്തപ്രസാദിനെ തട്ടുകടയിലെത്തിച്ചു

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

കഴിഞ്ഞ വർഷം രാജ്യവ്യാപകമായി നടന്ന ലോക്ക്ഡൗൺ ഏറേ വഴിയോര കച്ചവടക്കാരുടെ ജീവിതത്തിന്റെ ഗതിയെയാണ് താളം തെറ്റിച്ചത്. ഇക്കൂട്ടത്തിൽ പെട്ട കക്ഷിയായിരുന്നു ഡൽഹി നിവാസിയയായ കാന്ത പ്രസാദ്. ഭാര്യ ബദാമി ദേവിയോടൊപ്പം കാന്ത പ്രസാദ് വഴിയോരത്ത് തട്ടുകട നടത്തുകയായിരുന്നു കാന്ത പ്രസാദ്. ലോക്ക്ഡൗൺ മൂലം കച്ചവടം തീരെയില്ല എന്നുപറഞ്ഞ് കരയുന്ന കാന്ത പ്രസാദിന്റെ വീഡിയോ യൂട്യൂബറായ ഗൗരവ് വാസൻ ആണ് പുറത്ത് വിട്ടത്. തുടർന്ന് സഹായ പ്രവാഹമായിരുന്നു കാന്ത പ്രസാദിന്. നിരവധി പേർ കാന്ത പ്രസാദിന്റെ ബാബ കാ ധാബ എന്ന് പേരുള്ള തട്ടുകടയിൽ ക്യൂ നിന്ന് ഭക്ഷണം കഴിക്കുകയും പണം നൽകി സഹായിക്കുകയും ചെയ്തു.

ലഭിച്ച പണം എല്ലാം കൂട്ടി തന്റെ സ്വപ്നമായ ഹോട്ടൽ 80 വയസുള്ള കാന്ത പ്രസാദും ഭാര്യയും മാളവ്യ നഗറിൽ കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ചു. തെക്കേ ഡൽഹിയിൽ ആരംഭിച്ച ഹോട്ടലിൽ ഇന്ത്യൻ വിഭവങ്ങളും ചൈനീസ് വിഭവങ്ങളുമാണ് വിളമ്പിയിരുന്നത്. പക്ഷെ മാസങ്ങൾക്കുള്ളിൽ പുതുതായി തുടങ്ങിയ ഹോട്ടൽ കാന്ത പ്രസാദിന് അടച്ചുപൂട്ടേണ്ടി വന്നു.കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം മൂലം ജനങ്ങൾ പുറത്തിറങ്ങാതായതോടെയാണ് ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നത് എന്നാണ് വിവരം. ഹോട്ടൽ അടച്ചു പൂട്ടി എന്ന് മാത്രമല്ല ജീവിക്കാൻ തട്ടുകട വീണ്ടും തുടങ്ങി.കോവിഡ് ലോക്ക്ഡൗൺ മൂലം ഞങ്ങളുടെ ധാബയിലെക്ക് ആൾകാർ വരുന്നത് കുറഞ്ഞു. മുൻപ് 3,500 രൂപ വരെ കച്ചവടം നടന്നിരുന്നപ്പോൾ ഇപ്പോൾ 1000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ല എന്നാണ് കാന്ത പ്രസാദ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

5 ലക്ഷം രൂപ നിക്ഷേപത്തിലാണ് കാന്ത പ്രസാദ് കഴിഞ്ഞ വർഷം ഹോട്ടൽ ആരംഭിച്ചത്. മൂന്ന് തൊഴിലാളികളെയും അദ്ദേഹം നിയമിച്ചു. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം എല്ലാം തകർത്തു. ആൾക്കാർ വരാതായതോടെ പ്രസാദ് ഭക്ഷണശാല അടച്ചുപൂട്ടി. “പ്രതിമാസ ശരാശരി വിൽപ്പന ഒരിക്കലും 40,000 രൂപ കവിഞ്ഞിട്ടില്ല. എല്ലാ നഷ്ടങ്ങളും എനിക്ക് സഹിക്കേണ്ടി വന്നു. ഒരു പുതിയ റെസ്റ്റോറന്റ് തുറക്കാൻ ഞങ്ങളെ തെറ്റായി ഉപദേശിച്ചതായി എനിക്ക് മനസ്സിലായി" കാന്ത പ്രസാദ് പറഞ്ഞു.

covid 19 baabaa kaa dhabaa
Advertisment