രക്തസമ്മര്‍ദ്ദത്തിന് പരിഹാരം തേടുകയാണോ? എങ്കില്‍ തക്കാളി ജ്യൂസ് കുടിച്ചാല്‍ മതി

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

പ്രമേഹം പോലെതന്നെ ലോകമെമ്പാടുമുള്ളവരെ ആശങ്കയിലാക്കുന്നതാണ് രക്തസമ്മര്‍ദ്ദവും. ഈ ഹൃദയ രോഗാവസ്ഥ പല തരത്തിലുള്ള പ്രായക്കാരെയും ബാധിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ചികിത്സിച്ചു നീക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ഈ അവസ്ഥയെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരിക്കലും ഒരു മോശം ജീവിതശൈലിയോ അനാരോഗ്യകരമായ ഭക്ഷണരീതികളോ പിന്തുടരാന്‍ പാടില്ല.

രക്താതിമര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നത് ധമനിയിലൂടെ ഒഴുകുന്ന രക്തത്തിന്റെ ശക്തി വളരെ കൂടുന്ന അവസ്ഥയാണ്. ഇത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും രക്തക്കുഴലുകളില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. സ്വാഭാവികമായും നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയുന്ന ധാരാളം പഴങ്ങളും പച്ചക്കറികളും ഉണ്ട്. അത്തരത്തിലൊന്നാണ് തക്കാളി.

തക്കാളിയുടെ ഡൈയൂററ്റിക് ഗുണങ്ങള്‍ കാരണം മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളുന്നു. തക്കാളി ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഗുണംചെയ്യും. നിങ്ങള്‍ക്ക് ദിവസവും വീട്ടില്‍ ഒരു ഗ്ലാസ് ഫ്രഷ് തക്കാളി ജ്യൂസ് ഉണ്ടാക്കി കഴിക്കാന്‍ ശ്രമിക്കാം. നിങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ ഇത് തയ്യാറാക്കാം.
തക്കാളി ജ്യൂസ് എങ്ങനെ തയാറാക്കാം
തക്കാളി - ചെറുത് രണ്ടെണ്ണം, ഉപ്പ് - ആവശ്യത്തിന് ,കുരുമുളക് - അഞ്ച് എണ്ണം, ഐസ് ക്യൂബ് - ആവശ്യത്തിന്, നാരങ്ങാനീര് - ഒരു സ്പൂണ്‍
തക്കാളി കഷണങ്ങളാക്കി അരിഞ്ഞ് മിക്സറില്‍ അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളക്, ഐസ് ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിക്കുക. ജ്യൂസ് പതഞ്ഞുവരുമ്പോള്‍ ഗ്ലാസിലേക്ക് മാറ്റാവുന്നതാണ്.
tomato juice blood pressure tomato
Advertisment