ജഗമേ തന്തിരത്തില്‍ ജോജുവിന്റെ എതിരാളി ആരാണെന്നറിയോ???

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം. ചിത്രം നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുകയാണ്. ധനുഷിനു പുറമെ ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. കൂടാതെ ഹോളിവുഡ് താരം ജെയിംസ് കോമോയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ജോജുവിന്റെ ഏതിരാളിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ജെയിംസ് കോസ്മോ വേഷമിടുന്നത്. ട്രോയ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ ജെയിംസ് കോസ്മയ്ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് ജോജു പറയുന്നു.ലണ്ടന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ജഗമേ തന്തിരത്തില്‍ ശിവദാസ് എന്ന അതിശക്തനായ ഗ്യാങ്സ്റ്റര്‍ റോളിലാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്. ജൂണ്‍ 18-ന് നെറ്റ്ഫ്ളിക്സിലൂടെ ജഗമേ തന്തിരം റിലീസ് ചെയ്യും.

joju george jagame thanthiram james cosmo
Advertisment