കുവൈറ്റില്‍ ഗതാഗതനിയമം ലംഘിച്ച 55 പേര്‍ പിടിയില്‍ ; 26 കാറുകള്‍ പിടിച്ചെടുത്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, February 21, 2020

കുവൈറ്റ് : കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ ഗതാഗത നിയമലംഘനം നടത്തിയ നിരവധി പേര്‍ പിടിയില്‍ . 36000ത്തോളം ലംഘനങ്ങള്‍ പിടികൂടി. 55 മോട്ടോറിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവര്‍ വിവിധ രാജ്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. നിയമലംഘനം നടത്തിയ 26 വാഹനങ്ങള്‍ പിടിച്ചെടുത്ത് ഗാരേജിലേക്ക് മാറ്റി .

ലൈസന്‍സില്ലാതെ വാഹനമോടിച്ച ഏഴ് പേരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

×