കെന്റക്കി: അഞ്ച് വയസ്സില്‍ ബേബി സിറ്റര്‍ തട്ടികൊണ്ടു പോയ മകനുമായി 55 വര്‍ഷങ്ങള്‍ക്കു ശേ ഷം മാതാവിന്റെ പുനര്‍സമാഗമം ഫെബ്രുവരി 28 വെള്ളിയാഴ്ച കെന്റക്കി ഹൗഡിന്‍ കൗണ്ടി യിലാണ് ഈ അപൂര്‍വ്വ സംഗമത്തിനരങ്ങൊരുങ്ങിയത്.
/sathyam/media/post_attachments/BANOsM9YIgsc6ALxLMS7.jpg)
1965ല്‍ ജെറിക്ക് 5 വയസ്സു മാത്രമായിരുന്നു പ്രായം. ജെറിയുടെ മാതാവ് ബാണറ്റ് ജോലിക്കു പോയ പ്പോള്‍ നോക്കാന്‍ ഏല്‍പിച്ചതാണ് ബേബി സിറ്ററെ. ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലെത്തിയ പ്പോള്‍ മകനേയും ബേബി സിറ്ററേയും കാണാനില്ലായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെയോ ജെറി ഫോസ്റ്റര്‍ കെയര്‍ ഹോമില്‍ (പരിചരണ കേന്ദ്രം) വന്നെ ത്തുകയായിരുന്നു. തോമസ് എന്ന പേരിലാണ് ജെറി അവിടെ അറിയപ്പെട്ടിരുന്നത്,. ജനന തീയതി യില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കിലും പേരില്‍ വന്നമാറ്റം കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടെത്തുന്നതിന് വളരെ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നു.
/sathyam/media/post_attachments/dVw9RTyL3VW3Dp2kvz0C.jpg)
ഇതിനിടയില്‍ ജെറിക്ക് ജനിച്ച മകന്‍ ഡാമന്‍ പാര്‍ക്കറുടെ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത് ജെറിയുടെ മുത്തശ്ശിയെ കണ്ടെത്തുന്നതിന് സഹായിച്ചു.
ഇതിനിടയില്‍ ബാണറ്റും കുടുംബാംഗങ്ങളും മകനെ കണ്ടെത്തുന്നതിന് അധികൃതരുടെ സഹായം തേടി. ഫോസ്റ്റര്‍ കെയറുമായി അധികൃതര്‍ നിരന്തരമായി ബന്ധപ്പെട്ടത് 60 വയസ് പ്രായമെത്തിയ ജെറിക്ക് തന്റെ അമ്മയെ കണ്ടെത്തുന്നതിനു സഹായകരമായി. വെള്ളിയാഴ്ച കുടുംബാംഗങ്ങള്‍ ഒന്നിച്ചു ജെറിയുടേയും മാതാവിന്റേയും പുനര്‍സമാഗമം ആഘോഷിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us