റിയാദ് : മമ്മൂട്ടി ഫാൻസ് വെൽഫയർ അസോസിയേഷൻ ഇൻറ്റർനാഷണൽ സൗദി അറേബ്യാ (MFWAI KSA) "പെരുന്നാൾ കിസ്സ 2021" എന്ന പേരിൽ പെരുന്നാൾ ദിനത്തിൽ റിയാദിൽ കുടുംബ സംഗമം കോവിഡ് പ്രോട്ടോകോൾ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു.
/sathyam/media/post_attachments/Wqp6xw0vcS4GK7dHA5DF.jpg)
പാട്ടും ഡാൻസും മറ്റു കലാ പരിപാടികളുമായി വർണ ശബളമായ ഒരു വിരുന്നായി മാറിയ പ്രോഗ്രാമിന്റെ ഉൽഘാടനം പ്രമുഖ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതി പുരസ്‌കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് നിർവഹിച്ചു.
അസോസിയേഷന്‍ സൗദി പ്രസിഡൻറ്റ് നൗഷാദ് കോട്ടക്കൽ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിയാദിന്റെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായ മാധ്യമ പ്രവർത്തകൻ ജയന്‍ കൊടുങ്ങല്ലൂർ ,ഐ ടി ഹെഡ് അഭിലാഷ് മാത്യു ജോയിന്റ് സെക്രട്ടറി സജീഷ് , രക്ഷാധികാരി ബഷീർ വല്ലപ്പുഴ ,റിയാദ് അംഗങ്ങളായ ഷിജു കോട്ടാങ്ങൽ , രാജീവ് തൃശൂർ , മുബഷിർ എന്നിവരും, സ്‌പെഷൽ ഗെസ്റ്റുകളായി എത്തിയ EC കാർഗോ ആത്തിഫ് അബ്‌ദുള്ള, രാധകൃഷ്ണൻ കളവൂർ, ഷമീർ വളാഞ്ചേരി എന്നിവര്‍ ആശം സകള്‍ നേര്‍ന്ന് സംസാരിച്ചു. റിയാദ് പ്രസിഡൻറ്റ് സജാദ് പള്ളം സ്വാഗതവും , റിയാദ് സെക്രട്ടറി ഫാറൂഖ് തിരൂർക്കാട് നന്ദിയും പ്രകാശിപ്പിച്ചു ,
/sathyam/media/post_attachments/RpjGu4vCiYR5geu3ThhH.jpg)
ലോകത്തെ ആകെ വിഷമത്തിലാക്കിയ ഈ സാഹചര്യങ്ങൾ കണക്കിലെടുത്തുള്ള പ്രവർത്തനങ്ങളിലൂടെയാണ് MFWAI സൗദി അറേബ്യാ കമ്മിറ്റി പോകുന്നത് , വെൽ ഫെയർ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കുറഞ്ഞ കാലം കൊണ്ട് തന്നെ നിരവധി ചാരിറ്റികൾ ചെയ്ത് പലരിലേക്കും ആശ്വാസമാവാൻ സൗദി കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട് . മമ്മുക്കയെ ഇഷ്ടപെടുന്ന ഒരുപാടാളുകൾ അസ്സോസിയേഷനിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നു , സൗദിയിൽ ഫാൻഷോ നടത്തിയും , മമ്മുക്ക ഫിലി മുകൾ കൂടുതൽ ആളുകളിലേക്ക് എത്തിച്ചും അസോസിയേഷൻ സജീവമാണെന്ന് മീറ്റിങ്ങിൽ അസോസിയേഷൻ അംഗങ്ങൾ അറിയിച്ചു ,
മമ്മുട്ടി അസോസിയേഷന്‍ കുടുംബത്തിലെയും,റിയാദ് മ്യൂസിക് ക്ലബ് (RMC) യിലെയും കലാകാരൻമാർ അവതരിപ്പിച്ച ഈദ് സന്ധ്യ പരിപാടിക്ക് ഉണർവായി , ജിദ്ദയിൽ നിന്നും , ഖമീസ് മുഷൈത്തിൽ നിന്നും , ദമ്മാമിൽ നിന്നുംഅംഗങ്ങള്‍ പെരുന്നാൾ കിസ്സ 2021 ന്‍റെ ഭാഗമായി. ജോസഫ് ജോർജ് ചേലക്കര പ്രോഗ്രാം അവതാരകനായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us